Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Body Of Missing

Palakkad

മ​ല​ന്പു​ഴ ഡാ​മി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ല​പ്പു​റം തി​രൂ​ർ പ​രി​യാ​പു​രം ചെ​ക്കു​മാ​ര​ക​ത്തി​ൽ സ​ലീ​മി​ന്‍റെ മ​ക​ൻ ഷെ​മി​ൽ (22) ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് എ​ര​ട്ട​യാ​ലി​ലെ സ്വ​കാ​ര്യ ഫാ​ർ​മ​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഷെ​മി​ലും കൂ​ട്ടു​കാ​രും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഡാ​മി​ൽ കു​ളി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. ഡാ​മി​ലെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ ക​ടു​വാ​ച്ചാ​ൽ ഭാ​ഗ​ത്താ​ണ് ഷെ​മി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ട്ടം​ഗ​സം​ഘം ഇ​റ​ങ്ങി​യ​ത്. ചെ​ളി​യും മ​ണ​ൽ വാ​രി​യ​തു​മൂ​ല​മു​ണ്ടാ​യ കു​ഴി​ക​ളു​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഷെ​മി​ൽ അ​ക​പ്പെ​ട്ട​ത്. നീ​ന്ത​ല​റി​യാ​വു​ന്ന ഷെ​മി​ൽ ഏ​റെ​ദൂ​രം മു​ന്നോ​ട്ടു​പോ​യ​തും ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട​തു​മാ​വാം മു​ങ്ങി​ത്താ​ഴാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

ഷെ​മി​ലി​നെ കാ​ണാ​താ​യ​തി​നെ​തു​ട​ർ​ന്ന് ക​ഞ്ചി​ക്കോ​ട്ടെ​യും പാ​ല​ക്കാ​ട്ടെ​യും ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യെ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Latest News

Corehub Up